NEWS
ഏറ്റവും ശിക്ഷയനുഭവിച്ച സ്വാതന്ത്ര്യസമര സേനാനി? ഉത്തരം: സവർക്കർ !

മഞ്ചേശ്വരം ∙ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എൽപി വിദ്യാർഥികൾക്കായി സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ചോദ്യം വിവാദമായി. ചോദ്യം ഇങ്ങനെ: ‘ബ്രിട്ടിഷുകാരിൽനിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ?’ അധ്യാപകർക്കു നൽകിയ ഉത്തരസൂചികയിൽ രേഖപ്പെടുത്തിയത് വി.ഡി.സവർക്കർ എന്നാണ്. സംഘപരിവാർ ആഭിമുഖ്യമുള്ള അധ്യാപക സംഘടനയുടെ നേതാവാണ് അസോസിയേഷൻ ഭാരവാഹിയെന്നും അദ്ദേഹമാണു ചോദ്യം തയാറാക്കിയതെന്നുമാണു പരാതി. ഇത് എഇഒ വഴിയാണു സ്കൂളുകൾക്കു കൈമാറിയത്.
Fashion ⏭️


