NEWS

മലയാളികൾക്ക് ആശ്വാസം; മംഗളൂരുവിൽ നിന്ന് ബംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ, കേരളത്തിൽ പത്ത് സ്റ്റോപ്പുകൾ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞ് മടങ്ങുന്നവർക്ക് ആശ്വാസമായി മം​ഗളൂരു ജംഗ്‌ഷൻ – എസ്എംവിടി ബം​ഗളൂരു സ്പെഷ്യൽ ട്രെയിൻ (06072) ശനിയാഴ്‌ച സർവീസ് നടത്തും. മം​ഗളൂരു ജംഗ്‌ഷനിൽ നിന്ന് ഓ​ഗസ്റ്റ് 29 ശനിയാഴ്‌ച രാവിലെ 11.15ന് പുറപ്പെടുന്ന ട്രെയിൻ ഞായറാഴ്‌ച പുലർച്ചെ നാലുമണിക്ക് ബം​ഗളൂരുവിലെത്തും.

കാസർകോട് (എത്തുന്ന സമയം – 11.54) കാഞ്ഞങ്ങാട് (12.14) നീലേശ്വരം (12.24) പയ്യന്നൂർ (12.45) കണ്ണൂർ (ഉച്ചയ്ക്ക് 01.27) തലശേരി(01.50) വടകര (02.14) കോഴിക്കോട് (03.34) ഷൊർണൂർ (04.30) പാലക്കാട് ജംഗ്‌ഷൻ (05.30) എന്നിവിടങ്ങളിൽ കേരളത്തിൽ സ്റ്റോപ്പുകളുണ്ട്. ഒരു എസി ടൂ ടയർ, മൂന്ന് എസി ത്രീടയർ, പത്ത് സ്ലീപ്പർക്ലാസ്, നാല് സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകളുമായാണ് ട്രെയിൻ സർവീസ് നടത്തുക.

ഇന്ന് തിരുവനന്തപുരം നോർത്ത് – സാന്ത്രാഗാചി ജംഗ്‌ഷൻ സ്‌പെഷ്യൽ ട്രെയിനും (06058) സർവീസ് നടത്തും. ഉച്ചയ്‌ക്ക് 2.40ന് പുറപ്പെടുന്ന ട്രെയിൻ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് 2.15ന് സാന്ത്രാഗാചിയിലെത്തും. കൊല്ലം ജംഗ്‌ഷൻ, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുകളുണ്ട്.
RELATED TOPICS: MANGALURU BENGALURU SPECIAL TRAIN, ONAM SPECIAL TRAIN, KERALA TRAIN SERVICES, MANGALURU JUNCTION TRAIN, THIRUVANANTHAPURAM SANTRAGACHI SPECIAL TRAIN

Read News ⏭️

Back to top button