NEWS
സെൽഫിയെടുത്ത ശേഷം ഒരു വയസ്സുകാരിയെ യമുനാ നദിയിലേക്ക് വലിച്ചെറിഞ്ഞ് പിതാവ്; ഭാര്യയേയും തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം

ലക്നൗ ∙ സെൽഫിയെടുക്കാൻ എന്ന വ്യാജേന ഒരു വയസ്സ് മാത്രം പ്രായമുള്ള സ്വന്തം മകളെ പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് ആഗ്രയിൽ അറസ്റ്റിൽ. കുഞ്ഞിനെ എറിഞ്ഞതിനു പിന്നാലെ തന്റെ ഭാര്യയെയും നദിയിലേക്ക് തള്ളിയിടാൻ ഇയാൾ ശ്രമിച്ചു. കാണാതായ പിഞ്ചുകുഞ്ഞിനായി നദിയിൽ ഡൈവർമാരുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. ആഗ്രയിലെ സിക്കന്ദ്ര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അക്ബര യമുനാ പാലത്തിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂര സംഭവം അരങ്ങേറിയത്.റിങ്കു, ഭാര്യ ലക്ഷ്മി എന്നിവർ തങ്ങളുടെ ഒരു വയസ്സുകാരിയായ മകളോടൊപ്പം ഇരുച്ചക്ര വാഹനത്തിൽ ആഗ്ര നഗരം സന്ദർശിക്കാൻ ഇറങ്ങിയതായിരുന്നു. എന്നാൽ യാത്രാമധ്യേ ഇരുവരും തമ്മിൽ വഴക്കായി. യാത്രയ്ക്കിടയിൽ റിങ്കു പെട്ടെന്ന് പാലത്തിനു മുകളിൽ ഇരുച്ചക്ര വാഹനം നിർത്തി. മകളോടൊപ്പം ഒരു സെൽഫി എടുക്കണമെന്ന് പറഞ്ഞാണ് ഇയാൾ വാഹനം നിർത്തിയത്. തുടർന്ന് കുട്ടിയെയുമെടുത്ത് പാലത്തിന്റെ കൈവരിക്ക് അരികിലേക്ക് നടന്ന റിങ്കു, കുഞ്ഞിനൊപ്പം ഒരു ഫോട്ടോ എടുത്തതിനു തൊട്ടുപിന്നാലെ പെട്ടെന്ന് കുട്ടിയെ യമുനാ നദിയിലേക്ക് വലിച്ചെറിയുകയായിരുന്നു.
Fashion ⏭️


