NEWS

വരിനിൽക്കുന്നവരെ മറികടന്ന് മദ്യം വാങ്ങാൻ ശ്രമിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ബോധം പോകുന്നത് വരെ മർദിച്ചു


പൂച്ചാക്കൽ (ആലപ്പുഴ) ∙ തൈക്കാട്ടുശ്ശേരി ബവ്റിജസ് ഔട്ട്‌ലറ്റ് വളപ്പിനുള്ളിൽ യുവാവിനെ ക്രൂരമായി മർദിച്ചു. തൈക്കാട്ടുശ്ശേരി മഠത്തിൽവെളി വീട്ടിൽ എം.ജി. അനീഷ് കുമാറിനാണ് (42) മർദ്ദനമേറ്റത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. അനീഷിനെ തല്ലുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അഞ്ചുപേർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വരിനിൽക്കുന്നവരെ മറികടന്ന് മദ്യം വാങ്ങിക്കാൻ ശ്രമിച്ച യുവാക്കൾ അതിനെ എതിർത്ത ഒരു വയോധികനെ ആക്രമിക്കാൻ ശ്രമിച്ചതിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. യുവാക്കളെ അനീഷ് ചോദ്യം ചെയ്തതോടെ ഇവർ ഇയാൾക്കുനേരെ തിരിഞ്ഞു. ഹെൽമറ്റ് ഉപയോഗിച്ച് നിരന്തരം തലയ്ക്ക് അടിച്ചായിരുന്നു മർദ്ദനം. ഭയന്ന് ആരും ഇവരുടെ അടുത്തേക്ക് വരാനോ അക്രമം തടയാനോ തയാറായില്ല. പ്രതികൾ അനീഷിനെ ബോധംപോകുന്നത് വരെ മർദിച്ചതായാണ് വിവരം.


Fashion ⏭️

Back to top button