ഉൾക്കാടുകളിൽ വിളഞ്ഞിരുന്ന ഇവ ഇപ്പോൾ നാട്ടിലെ താരം, കിലോയ്ക്ക് 300 രൂപ വരെ

കല്ലറ: ഉൾക്കാടുകളിൽ വിളഞ്ഞിരുന്ന മൂട്ടിക്ക ഇപ്പോൾ നാട്ടിലെ താരാണ്. ഭരതന്നൂർ,പാലോട്,മടത്തറ കാടുകളിൽ സുലഭമായിരുന്ന ഇവയ്ക്ക് സമീപക്കാലത്ത് ആവശ്യക്കാരേറിയതോടെ വീട്ടുമുറ്റത്തും വച്ച് പിടിപ്പിക്കാൻ തുടങ്ങി.
മലയണ്ണാൻ,കുരങ്ങ്,കരടി എന്നിവരുടെ ഇഷ്ടഭക്ഷണമാണ് മൂട്ടിപ്പഴം. ആദിവാസികളായിരുന്നു ഇത് ശേഖരിച്ച് നാട്ടിലെത്തിച്ചിരുന്നത്.കട്ടിയുള്ള തോട് പൊട്ടിച്ച് അകത്തുള്ള ജെല്ലി പോലുള്ള ഭാഗമാണ് ഭക്ഷിക്കുക.വൃക്ഷത്തിന്റെ തടിയിലാണ് കായ് ഉണ്ടാകുന്നതെന്നാണ് മറ്റൊരു പ്രത്യേകത.
ഇപ്പോൾ ഇതിന്റെ തൈകൾ നഴ്സറികളിലും ലഭ്യമാണ്. ചെറു മധുരവും ചെറു പുളിയുമുള്ള ഇവ ഏറെ ഔഷധ ഗുണമുള്ളതാണ്.
ഒരു പഴം പല പേരുകൾ
മൂട്ടിപ്പഴം,മൂട്ടിപ്പുളി,മൂട്ടികായൻ,കുന്ത പഴം എന്നീ പേരുകളിലും അറിയപ്പെടുന്നു
വനവിഭവം
പശ്ചിമഘട്ടത്തിൽ തനത് സ്പീഷ്യസിൽപ്പെട്ട അപൂർവ മരമാണ് മൂട്ടിപ്പഴം
പഴം മൂട് വരെ കായ്ക്കുന്നതുകൊണ്ടാണ് മൂട്ടിക്ക എന്ന പേര് വന്നത്
കിലോയ്ക്ക് 300 രൂപ വരെ മൂട്ടിപ്പഴത്തിന് വിലയുണ്ട്.
വിളവെടുപ്പ്
ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് തടിയിൽ തണ്ടുപോലെ വന്ന് പൂക്കുന്നത്
ജൂൺ,ജൂലായ് മാസങ്ങളിൽ പഴമാകും.


