NEWS

കോടികൾ നേടിയ മലരിക്കലിലെ പൂവെല്ലാം മഴയിൽ വെള്ളത്തിനടിയിലായി; തിരിച്ചുവരും വലുതായി തിളക്കം കൂട്ടി


കോട്ടയം ∙ കോട്ടയത്തെ മനോഹരമായ മലരിക്കൽ ആമ്പൽപ്പാടത്ത് ഇപ്പോൾ ഒരു പൂവ് പോലും കാണാനാവില്ല. നിർത്താതെ പെയ്ത മഴയിൽ പൂക്കളെല്ലാം വെള്ളത്തിനടിയിൽ ഒളിപ്പിച്ച് വലിയൊരു ജലാശയമായി പാടങ്ങൾ മാറി. സുരക്ഷാ മുൻകരുതൽ പരിഗണിച്ച് ഇവിടെ ബോട്ടിങ് അടക്കമുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. മലരിക്കലിൽ എന്താണ് സംഭവിച്ചതെന്നും എന്നുമുതൽ സന്ദർശകർക്ക് കാഴ്ചകൾ കാണാൻ എത്താനാകുമെന്നും മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ പ്രസിഡന്റ് ഷാജിമോൻ വട്ടപ്പള്ളിൽ മനോരമ ഓൺലൈനുമായി സംസാരിക്കുന്നു. മലരിക്കലിൽ എന്താണ് ഇപ്പോഴത്തെ അവസ്ഥ?കോട്ടയത്ത് നിർത്താതെ മഴ പെയ്ത ആദ്യ ദിവസം തന്നെ മലരിക്കൽ പാടം മീനച്ചിലാറിലെ വെള്ളം കയറി മൂടി. വിരിഞ്ഞുനിന്ന പൂക്കളെല്ലാം വെള്ളത്തിനടിയിൽ ആവുകയും ചെയ്തു. ഈ മഴ നിന്നാൽ വീണ്ടും പൂക്കൾ തലയുയർത്തി സന്ദർശകരെ വരവേൽക്കാൻ ഒരാഴ്ച വേണ്ടിവരും.മഴ പെയ്യുന്ന ദിവസങ്ങളിലും മലരിക്കലിലേക്ക് സഞ്ചാരികൾ എത്തുന്നുണ്ടോ? ആളുകൾക്ക് ഇപ്പോഴും വരാൻ താൽപര്യമുണ്ട്. ഹോംസ്റ്റേയിൽ ബുക്കിങ്ങിനായി ഇപ്പോഴും വിളികൾ വരുന്നു. തമിഴ്നാട്ടിൽനിന്നും ഇന്നലെയും എന്നെ വിളിച്ചിരുന്നു. അവിടം വരെ വന്ന് ഒന്ന് കണ്ടാൽ മതി എന്നാണ് പറയുന്നത്. 


Fashion ⏭️

Back to top button