NEWS

‘ഗ്യാലറിയിലിരുന്ന് കളി കാണുന്നതു പോലെയല്ല ഗ്രൗണ്ടിലിറങ്ങി കളിക്കുന്നത്; സർക്കാരിന്റെ നുണ പ്രചാരണങ്ങൾ ചെലവാകില്ല’


കൊച്ചി ∙ ഗ്യാലറിയിലിരുന്ന് കളി കാണുന്നതു പോലെയല്ല നേരിട്ട് ഗ്രൗണ്ടിലിറങ്ങി കളിക്കുന്നതെന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് മുൻ വ്യവസായ മന്ത്രി പി.രാജീവ്. വിവാദ ഹെലികോപ്റ്റർ യാത്രയെക്കുറിച്ച് മുഖ്യമന്ത്രി നൽകിയ മറുപടി പ്രതീക്ഷിച്ചതാണെന്നും രാജീവ് പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതിയും ദുരന്തനിവാരണ പ്രതിരോധ പ്രവർത്തനങ്ങളും ഏകോപിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രാജീവ്.പ്രളയ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യോഗം പോലും ചേർന്നത് ഇന്നു മാത്രമാണെന്നും ഇതുവരെ കാര്യമായ നിർദേശങ്ങളൊന്നും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും രാജീവ് കുറ്റപ്പെടുത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് മാത്രമല്ല, എക്സ്ട്രീമിലി ഹെവി റെയിൻസ് എന്നാണ് പറയുന്നത്. ഈ ഘട്ടത്തിൽ ഭരണസംവിധാനത്തിന് ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം നിർവഹിക്കേണ്ടത് പൊലീസാണ്. എന്നാൽ അങ്ങനെയുള്ള സമയത്ത് വനിതാ പൊലീസ് ചീഫ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കാത്തുനിൽക്കുകയായിരുന്നു. സർക്കാരിന്റെ നുണപ്രചാരണങ്ങൾ അധികകാലം ചെലവാകില്ലെന്നും ദുരന്ത പശ്ചാത്തലത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button