NEWS
ഓണത്തിരക്കിൽ റോഡുകൾ; എംസിയിൽ ചെങ്ങന്നൂർ വലയ്ക്കും, എൻഎച്ചിൽ തൃശൂർ കുരുക്കും, വെഞ്ഞാറമൂടിനെ ‘സൂക്ഷിക്കണം’

തിരുവനന്തപുരം ∙ തിരുവോണത്തിന് ദിവസങ്ങൾ ബാക്കി നിൽക്കേ, കുരുക്കിൽ മുങ്ങി സംസ്ഥാന–ദേശീയ പാതകൾ. വീടുകളിലേക്ക് പോകാനും ഓണസാധനങ്ങൾ വാങ്ങാനുമായി ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങിയതോടെ തിരക്ക് കനത്തു. റോഡിലെ പണികളും ശോചനീയാവസ്ഥയും തിരക്ക് വർധിപ്പിക്കുന്നുണ്ട്. കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടും തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സ്ഥിതിയാണ്. കെഎസ്ആർടിസി ബസുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. താമരശ്ശേരി ചുരം റോഡിൽ അതിരൂക്ഷമായ കുരുക്കാണ്. മണിക്കൂളുകളോളം വാഹനങ്ങൾ കാത്തുകിടക്കേണ്ടി വരുന്നു.∙ തിരക്കിൽ മുങ്ങി എംസി റോഡ് എംസി റോഡിൽ ഞായറാഴ്ച കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കോട്ടയം ഭാഗത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങൾ മണിക്കൂറുകളോളം തിരക്കിൽ കുടുങ്ങി. തിരുവല്ല, ചങ്ങനാശേരി, ചെങ്ങന്നൂർ, പന്തളം, കൊട്ടാരക്കര ഭാഗങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ചെങ്ങന്നൂര്‍ നഗരം പൂർണമായി തിരക്കിന്റെ പിടിയിലായി. ∙ കൊച്ചിക്കാർ പെട്ടു! കൊച്ചി നഗരത്തിലെ പതിവ് ഗതാഗതക്കുരുക്ക് വർധിച്ചു. നഗര ഭാഗങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊച്ചിയിൽനിന്ന് കോട്ടയത്തേക്കുള്ള വഴിയിൽ തൃപ്പൂണിത്തുറ ഭാഗത്ത് വലിയ തോതിൽ കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഏറ്റുമാനൂരിലും കുരുക്ക് രൂക്ഷമാണ്.
Fashion ⏭️


