NEWS
മദീനയിൽ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു; തീർഥാടകർക്കും പ്രദേശവാസികൾക്കും ഷോപ്പിങ് കൂടുതൽ സുഗമം

മദീന∙ തീർഥാടകർക്കും പ്രദേശവാസികൾക്കും ഷോപ്പിങ് കൂടുതൽ സൗകര്യപ്രദമാക്കാൻ മദീനയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. കിങ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷനു സമീപമാണ് സ്റ്റോർ. ഫ്രഷ് ഫുഡ്, ബേക്കറി, ഇറച്ചി, മത്സ്യം എന്നിവയ്ക്കു പുറമെ വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ആക്സസറീസ്, വീട്ടുപകരണങ്ങൾ തുടങ്ങി വിപുലമായ ഉൽപന്ന ശേഖരമുണ്ട്. വിശാലമായ പാർക്കിങ്ങും ലഭ്യമാണ്.
Fashion ⏭️


