NEWS

അവിഹിത ബന്ധം ചോദ്യം ചെയ്തു; ഭർത്താവും കാമുകിയും യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി നദിയിൽ തള്ളി


ലക്നൗ∙ ഭർത്താവും കാമുകിയും ചേർന്നു യുവതിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി മൃതദേഹം ഗോമതി നദിയിൽ തള്ളിയ സംഭവത്തിൽ രണ്ടുപേരും പൊലീസ് പിടിയിൽ. റഹീമാബാദ് സ്വദേശി ഉമേന്ദ്ര പ്രതാപ് സിങ് (31), കാമുകി ആരതി വർമ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉമേന്ദ്രയുടെ ഭാര്യ അഞ്ജലി സിങ് (30) ആണ് കൊല്ലപ്പെട്ടത്.ജൂലൈ 30 ന് ഭാര്യയെ കാണാനില്ലെന്ന് ഉമേന്ദ്ര തന്നെയാണു പൊലീസിൽ പരാതി നൽകിയിരുന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ജൂലൈ 31 ന് ഇറ്റാഞ്ച പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗോമതി നദിയിൽനിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ഇത് അഞ്ജലിയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിയുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് അഞ്ജലിയുടെ സഹോദരൻ പരാതി നൽകിയതോടെയാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.


Fashion ⏭️

Back to top button