NEWS

സർക്കാർ വാഹനങ്ങളുടെ റജിസ്ട്രേഷൻ കാലാവധി പുതുക്കി; നീക്കം കേന്ദ്രനിർദേശം മറികടക്കാൻ


തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടെയും റജിസ്‌ട്രേഷന്‍ കാലാവധി പുതുക്കി സര്‍ക്കാര്‍. 15 വര്‍ഷത്തില്‍നിന്ന് 20 വര്‍ഷമായാണ് കാലാവധി നീട്ടിയിരിക്കുന്നത്. 15 വര്‍ഷത്തിലേറെ പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിച്ചുനശിപ്പിക്കണമെന്ന കേന്ദ്രനിര്‍ദേശം മറികടക്കാനാണ് പുതിയ നടപടി.സര്‍ക്കാര്‍ വാഹനങ്ങള്‍, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍, പഞ്ചായത്ത്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ വാഹനങ്ങള്‍ക്കാണ് പുതിയ ഉത്തരവ് ബാധകം. പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഉള്ള ഫിറ്റ്‌നസ് ടെസ്റ്റ് പാസായ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ കാലാവധിയാണ് 20 വര്‍ഷമായി നീട്ടിയിരിക്കുന്നത്. ഫിറ്റനസ് ടെസ്റ്റ് പാസാകാത്ത വാഹനങ്ങള്‍ അംഗീകൃത സ്‌ക്രാപ്പിങ് കേന്ദ്രങ്ങളില്‍ എത്തിച്ചു നശിപ്പിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 


Fashion ⏭️

Back to top button