NEWS

പ്രിയദർശിനി ബസിൽ 150 യാത്രക്കാർ; ചുരത്തിൽ നിയന്ത്രണം വിട്ടു, കൂട്ട നിലവിളി, ഭിത്തിയിൽ ഇടിപ്പിച്ചു നിർത്തി


തൊട്ടിൽപാലം∙ കുറ്റ്യാടി ചുരത്തിൽ ബ്രേക്ക് തകരാറായി നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പിന്നോട്ട് ഉരുണ്ടു ഭിത്തിയിൽ ഇടിച്ചു നിന്നു. ഡ്രൈവറുടെ സമയോചിത ഇടപെടലിനെ തുടർന്നു വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 11ന് ആണ് മാനന്തവാടിയിലേക്ക് പുറപ്പെട്ട പ്രിയദർശിനി ബസ് എട്ടാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട് പിന്നോട്ട് നീങ്ങിയത്. നേരത്തേ, മാനന്തവാടിയിലേക്ക് പുറപ്പെട്ട മറ്റൊരു ബസ് ചുരം റോഡിൽ കേടായതിനെ തുടർന്ന് ആ ബസിലെ യാത്രക്കാരും പ്രിയദർശിനി ബസിൽ കയറി. നൂറ്റിയൻപതോളം യാത്രക്കാർ ബസിൽ ഉണ്ടായിരുന്നു. അമിതഭാരം കാരണം ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ ബസിൽ നിന്ന് കൂട്ട നിലവിളി ഉയർന്നു.


Fashion ⏭️

Back to top button