NEWS

അഴിമതി തടയാൻ ‘ഓപ്പറേഷൻ ഗംഗാജൽ’; ഗുജറാത്തിൽ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരുടെ പണി പോയി


ഗാന്ധിനഗർ∙ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കു നിർബന്ധിത വിരമിക്കൽ നൽകി ഗുജറാത്ത് സർക്കാർ. കെ. രാജേഷ്, ഗൗരവ് ദഹിയ എന്നീ ഉദ്യോഗസ്ഥർക്കാണു ജോലി നഷ്ടമായത്. അഴിമതിക്കെതിരെ ഗുജറാത്ത് സർക്കാർ കൊണ്ടുവന്ന ‘ഓപ്പറേഷൻ ഗംഗാജൽ’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഉദ്യോഗസ്ഥർ നിർബന്ധിത വിരമിപ്പിക്കൽ നടത്തി സർവീസിൽനിന്നു പുറത്തേക്ക് പോയത്.2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കെ. രാജേഷ് ഏറെ നാളായി സസ്‌പെൻഷനിലായിരുന്നു. നിയമവിരുദ്ധമായി ഭൂമി അനുവദിക്കൽ, കൈക്കൂലി കേസ്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകൾ ഇദ്ദേഹത്തിനു എതിരെയുണ്ടായിരുന്നു. 2018 ഏപ്രിൽ മുതൽ 2021 ജൂൺ വരെ സുരേന്ദ്രനഗർ കലക്ടറായി സേവനം അനുഷ്ഠിച്ച രാജേഷിനെ അഴിമതി കേസിൽ 2022 ൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ആയുധ ലൈസൻസുകൾ നൽകുന്നതിനും സർക്കാർ ഭൂമി അനുവദിക്കുന്നതിനും ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. ഇ.ഡിയുടെ അന്വേഷണവും രാജേഷ് നേരിട്ടിരുന്നു. സുരേന്ദ്രനഗർ കലക്ടറായി ചുമതലയേൽക്കുന്നതിനു മുൻപ് ജുനഗഡിലും സൂറത്തിലും അസിസ്റ്റന്റ് കലക്ടറായും സൂറത്തിൽ ജില്ലാ വികസന ഓഫിസറായും രാജേഷ് പ്രവർത്തിച്ചിട്ടുണ്ട്.


Fashion ⏭️

Back to top button