NEWS

തിരുവഞ്ചൂർ ഇടപെട്ടു കുരുങ്ങിയില്ല കോട്ടയം; ഇന്നു മുതൽ ഏർപ്പെടുത്തിയ ഗതാഗത ക്രമീകരണം നിർത്തി വച്ചു


കോട്ടയം ∙ കോട്ടയം നഗരത്തിൽ ഇന്നു മുതൽ ഏർപ്പെടുത്താൻ തീരുമാനിച്ച ഗതാഗത ക്രമീകരണം താൽക്കാലികമായി നിർത്തിവച്ചു. കോടിമത പാലത്തിലേക്കുള്ള പാത താഴുന്നതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി പാലം അടയ്ക്കുന്നതിനു വേണ്ടിയാണ് കോടിമതയിൽ എംസി റോഡിൽ ഗതാഗത നിയന്ത്രണം നിർദേശിച്ചത്. എന്നാൽ ഇത് വലിയ ഗതാഗത കുരുക്കാകാൻ സാധ്യത ഉള്ളതിനാൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ച് കലക്ടർ ചേതൻ കുമാർ മീണ ഇപ്പോഴുള്ള പാലത്തിനു സമീപത്തു നിർമാണം പൂർത്തിയായ രണ്ടാം പാലം ടാർ ചെയ്ത് അതു വഴി ഗതാഗതം തിരിച്ചുവിടാൻ നിർദേശം നൽകി. തുടർന്നാണ് ഗതാഗത നിയന്ത്രണം താൽക്കാലികമായി മരവിപ്പിച്ചത്.ചെറുറോഡുകൾ അടക്കം ഗതാഗതത്തിനു നിർദേശിച്ചാണു ക്രമീകരണം പൊലീസ് ഏർപ്പെടുത്തിയത്. ബസുകൾ അടക്കം ചെറു റോഡുകളിലേക്ക് എത്തുന്നതോടെ കോട്ടയം നഗരത്തിനു ചുറ്റും വലിയ ട്രാഫിക് കുരുക്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രശ്നത്തിൽ ഇടപെട്ടത്. രാത്രി വൈകി ചർച്ച നടത്തിയാണ് കലക്ടർ ഇന്നു സ്ഥലം പരിശോധിക്കും എന്ന തീരുമാനത്തിൽ എത്തിയത്.


Source link

Back to top button