NEWS

കളർ വസ്‌ത്രം ധരിച്ച വിദ്യാർത്ഥികളെക്കൊണ്ട് ഫുൾ ടിക്കറ്റെടുപ്പിച്ചു; കാശില്ലാതെ യാത്രക്കാരോട് യാചിച്ച് കുട്ടികൾ

സ്വകാര്യ ബസ്

കോട്ടയം: സ്‌കൂൾ ഓണാഘോഷത്തിന്റെ ഭാഗമായി കളർ വസ്‌ത്രം ധരിച്ചെത്തിയ കുട്ടികളെക്കൊണ്ട് ഫുൾ ടിക്കറ്റ് എടുപ്പിച്ച് സ്വകാര്യ ബസിലെ കണ്ടക്‌ടർ. കയ്യിൽ പണമില്ലാതിരുന്ന വിദ്യാർത്ഥികൾ മറ്റ് യാത്രക്കാരോട് യാചിച്ച് പണം വാങ്ങി നൽകിയാണ് ടിക്കറ്റെടുത്തത്.

സ്‌കൂൾ ഓണാഘോഷത്തിന് യൂണിഫോം നിർബന്ധമല്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരമാണ് കുട്ടികൾ കളർ വസ്‌ത്രം ധരിച്ചെത്തിയത്. 20 വിദ്യാർത്ഥികളാണ് ബസിലുണ്ടായിരുന്നത്. സ്‌കൂളിലെ ഓണാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ.

കണ്ടക്‌ടറുടെ നടപടിയെ ചോദ്യംചെയ്‌ത ഫാത്തിമ എന്ന വിദ്യാർത്ഥിനിയെക്കൊണ്ടും ഫുൾ ടിക്കറ്റ് എടുപ്പിച്ചു. മാത്രമല്ല, സ്റ്റോപ്പ് കഴിഞ്ഞാണ് ഇറക്കിവിട്ടതെന്നും പരാതിയുണ്ട്. ചങ്ങനാശേരിയിലൂടെ സർവീസ് നടത്തുന്ന ‘തണ്ടപ്ര’ ബസിലെ കണ്ടക്‌ടറാണ് കുട്ടികളോട് അപമര്യാദയായി പെരുമാറിയത്. ഈ കണ്ടക്‌ടർക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്.

English Summary

A private bus conductor in Kottayam allegedly charged full fares from 20 students returning from a school Onam celebration. Students who lacked money reportedly collected cash from fellow passengers to pay. A student who questioned the conductor also alleged being charged full fare and dropped off after her stop. Several students have reportedly complained about the conductor’s behaviour.
RELATED TOPICS: KOTTAYAM PRIVATE BUS, STUDENT FULL TICKET, KERALA BUS CONDUCTOR, SCHOOL ONAM CELEBRATION, STUDENT BUS COMPLAINT

Read News ⏭️

Back to top button