NEWS
കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡ്: കറന്റ് പോയാൽ ഫുൾ ഡാർക്കാ!; ഫ്ലാഷ് ലൈറ്റിൽ ജോലി ചെയ്ത് ജീവനക്കാർ

കോട്ടയം ∙ മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് തപ്പി നടക്കുന്ന യാത്രക്കാർ. ഇരുട്ടിൽ കടിച്ചുകീറാൻ പാകത്തിൽ മയങ്ങിക്കിടക്കുന്ന തെരുവുനായ്ക്കൾ. കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെ രാത്രിക്കാഴ്ചയാണിത്. വൈദ്യുതി പോയാൽ സ്റ്റാൻഡ് മൊത്തത്തിൽ ഇരുട്ടിലാകും. ബസുകളുടെ ഹെഡ്ലൈറ്റ് വെളിച്ചത്തിലാണ് പിന്നെ സ്റ്റാൻഡിന്റെ പ്രവർത്തനം. ജില്ലയിലെ പ്രധാന സ്റ്റാൻഡ് ആയതിനാൽ നൂറുകണക്കിന് യാത്രക്കാരാണു രാത്രിയിലും കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെത്തുന്നത്.ഏതെങ്കിലും ബസ് ഓഫ് ചെയ്യുകയോ സ്റ്റാൻഡിൽനിന്ന് പോകുകയോ ചെയ്താൽ ആ പ്രദേശം ഇരുട്ടിലാകും. പിന്നെ അടുത്ത ബസ് വരുമ്പോഴാണ് വെളിച്ചം വരിക. ഈ സമയം, ഓഫിസിലെ ജീവനക്കാർ ഫോണിന്റെ ഫ്ലാഷ് ലൈറ്റിൽ ജോലി ചെയ്യും. യാത്രക്കാർ ബാഗും മറ്റ് വസ്തുക്കളുമായി ഇരുട്ടിലൂടെ ബസ് തേടി നടക്കണം. ഇരിപ്പിടങ്ങൾക്കു ചുവട്ടിലും നടക്കുന്ന വഴിയിലും തെരുവുനായ ശല്യവുമുണ്ട്.
Fashion ⏭️


