NEWS

മദ്യലഹരിയിൽ അക്രമം നടത്തിയ മകനെ അച്ഛൻ കുത്തി പരുക്കേൽപ്പിച്ചു


കൊല്ലം ∙ മദ്യലഹരിയിൽ അക്രമം നടത്തിയ മകനെ അച്ഛൻ കുത്തി പരുക്കേൽപ്പിച്ചു. മയ്യനാട് സാഗരതീരം സൂനാമി ഫ്ലാറ്റ് ബ്ലോക് നമ്പർ 7 ഫ്ലാറ്റ് 8ൽ വിനു(41)ആണ് കുത്തേറ്റത്. ഇയാളുടെ അച്ഛൻ മരിയൻ(75)ആണ് കുത്തി പരുക്കേൽപ്പിച്ചത്. ഇയാളെ  ഇരവിപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഇന്ന് ഉച്ചയ്ക്കാണ് അക്രമം ഉണ്ടായത്. മരിയന്റെ മറ്റൊരു മകൻ 30 ദിവസം മുൻപ് മരണപ്പെട്ടു. ഇന്നലെ അതിന്റെ 30ാം ദിവസത്തെ പൂജ ചടങ്ങായിരുന്നു. ഇതിന് ശേഷം മദ്യപിച്ച് വീട്ടിലെത്തി വിനു ആദ്യം ഭാര്യയെ മർദിച്ചു. ഇതു കണ്ട അമ്മ തടസ്സം പിടിച്ചപ്പോൾ അവരെയും മർദിച്ചു. തുടർന്നാണ് മരിയൻ വീട്ടിലെ കത്തി കൊണ്ട് വിനുവിനെ കുത്തിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനു മദ്യപിച്ച് വീട്ടിൽ സ്ഥിരം ശല്യം ഉണ്ടാക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്. ഇരവിപുരം പൊലീസ് കേസെടുത്തു.


Fashion ⏭️

Back to top button