NEWS

ഓണത്തിരക്ക്: കൊച്ചി മെട്രോ അധിക സർവിസ് നടത്തും


കൊച്ചി∙ ഓണത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച്  കൊച്ചി മെട്രോ റെയിൽ അധിക ട്രെയിൻ സർവീസുകൾ നടത്തും. ഓഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് 3 മുതൽ തിരക്കുള്ള സമയങ്ങളിൽ 6 മിനുട്ട് 45 സെക്കൻഡ് ഇടവേളയിൽ 4 അധിക സർവീസുകൾ നടത്തും. ഓഗസ്റ്റ് 23 ഞായറാഴ്ച്ച  2 ട്രെയിനുകൾ കൂടുലായി സർവീസ് നടത്തും. ഉച്ചകഴിഞ്ഞ് 2.30 മുതൽ 7 മിനുട്ട് 13 സെക്കൻഡ് ഇടവേളയിൽ 8 അധിക ട്രിപുകളാകും ഞായറാഴ്ച്ച ഉണ്ടാകുക. ഈ ദിവസങ്ങളിൽ  ആവശ്യമെങ്കിൽ ഉപയോഗിക്കാൻ ഒരു ട്രെയിൻ കൂടി സജ്ജമായിരിക്കുമെന്നും കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു.


Fashion ⏭️

Back to top button