NEWS
മിന്നൽ പരിശോധനകൾ സംബന്ധിച്ചു വിവരം ചോർത്തുന്നു; ‘അഴിമതിക്കാരേ, ഓടിമാറിക്കോ വിജിലൻസ് വരുന്നേ…’

പത്തനംതിട്ട∙ വേലി തന്നെ വിളവു തിന്നുന്ന സ്ഥിതിയാണു സംസ്ഥാനത്തെ വിജിലൻസിന്. വലിയ ആസൂത്രണത്തോടെ നടത്തുന്ന മിന്നൽ പരിശോധനകളെ പൊളിക്കാൻ വിജിലൻസിനുള്ളിൽനിന്നു തന്നെ വിവരം ചോർത്തൽ വ്യാപകം. അടുത്തിടെ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനകളിൽ പോലും അഴിമതിയും ക്രമക്കേടും കണ്ടെത്താനാകുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണു വകുപ്പിനുള്ളിൽനിന്നു വിവരം ചോരുന്നതു മനസ്സിലായത്. ഇതോടെ അഴിമതി തടയേണ്ടവർ തന്നെ അഴിമതിക്കാരായ സ്ഥിതിയാണ്.പ്രധാനമായും വിജിലൻസിലെ ക്ലറിക്കൽ തസ്തികയായ മിനിസ്റ്റീരിയൽ വിഭാഗമാണു വിവരം ചോർത്തുന്നത് എന്നാണു കണ്ടെത്തിയത്. വർഷങ്ങളായി ഒരേ ജില്ലയിൽ ജോലി ചെയ്യുന്ന ക്ലറിക്കൽ ജീവനക്കാർ മിന്നൽ പരിശോധന സംബന്ധിച്ച വിവരം പരിചയക്കാർക്കു കൈമാറുകയാണു ചെയ്യുന്നത്. അടുത്തിടെ ഈ പ്രവണത കൂടി.വിജിലൻസ് വകുപ്പിലെ ജീവനക്കാർ സ്വാധീനവലയത്തിൽ പെടാതിരിക്കാനായി നിശ്ചിത ഇടവേളയിൽ സ്ഥലം മാറ്റാറുണ്ട്.
Fashion ⏭️


