നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ അതിതീവ്രമാകും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കേരളത്തിലെ നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട വയനാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്‌ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.
അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. ഇടുക്കിയിലെ പ്രൊഫഷണൽ കോളേജുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. ആറ് ജില്ലകളിൽ വരും മണിക്കൂറുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്. ബാക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
English Summary
Kerala has declared a holiday today for educational institutions in four districts – Pathanamthitta, Wayanad, Idukki, and Kottayam – due to heavy rainfall. The directive, covering all institutions including professional colleges, follows collectors’ announcements. Additionally, six districts are under a Red Alert, and others an Orange Alert, anticipating continued intense downpours.
RELATED TOPICS: SCHOOL HOLIDAY KERALA, HEAVY RAIN ALERT, KERALA WEATHER TODAY, KERALA MAZHA SCHOOL HOLIDAY, SCHOOL AVADHI MAZHA
Read News ⏭️


