CINEMA

ഒന്നിച്ച് ഇറങ്ങുകയാണ് ഇവർ, മാസോണം


പൃഥ്വിരാജ് സുകുമാരൻ,​ നിവിൻ പോളി,​ ദുൽഖർ സൽമാൻ

പൃഥ്വിരാജിന്റെ ഖലീഫ, ദുൽഖർ സൽമാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റ് ,യഷിന്റെ ടോക്സിക്. ഇക്കുറി ഓണം റിലീസുകൾ മാസ്. പോക്കിരി രാജയ്ക്കുശേഷം പൃഥ്വിരാജും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന ഖലീഫ സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആണ്. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നതിനാൽ ഹൈപ്പ് കൂടുന്നു.

ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം സ്റ്റൈലിഷ് ആക്ഷൻ ത്രില്ലർ ആണ്. ആഗസ്റ്റ് 20ന് ഖലീഫയും ഐ ആം ഗെയിമും റിലീസ് ചെയ്യും. തമിഴ് താരങ്ങളായ മിഷ്കിൻ, സംയുക്ത വിശ്വനാഥൻ എന്നിവരുടെ മലയാള അരങ്ങേറ്റം ആണ് ഐ ആം ഗെയിം . ജേക്സ് ബിജോയ്‌യും ചമൻ ചാക്കോയുമാണ് ഖലീഫയുടെയും ഗെയിമിന്റെയും ഈണവും ചിത്രസംയോജനവും ഒരുക്കുന്നത്. പ്രേമലു എന്ന ബ്ളോക് ബസ്റ്ററിനുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ബെത്‌ലഹേം കുടുംബയൂണിറ്റ് ആഗസ്റ്റ് 21ന് റിലീസ് ചെയ്യും.

റൊമാന്റിക് കോമഡി ഫാമിലി ഗണത്തിൽപ്പെടുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റിൽ മമിത ബൈജു ആണ് നായിക. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സ് ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്നു. നയൻതാര, ഖുമ ഖുറേഷി, കിയാര അദ്വാനി, രുക്മിണി വസന്ത്, താര സുതാര്യയ എന്നിവരാണ് നായികമാർ. കന്നടയിലും ഇംഗ്ലീഷിലും ചിത്രീകരിച്ച ടോക്സിക് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യും. തിരുവോണ ദിനമായ ആഗസ്റ്റ് 26ന് പ്രദർശനത്തിന് എത്തും.


Business ⏭️

Back to top button