NEWS

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പ്രത്യേക നിർദേശം

മഴയിലൂടെ കുട ചൂടി സൈക്കിൾ ചവിട്ടി നീങ്ങുന്ന യുവാവ്. എറണാകുളം ജോസ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച (ഫോട്ടോ: ജോഷ്‌വാൻ ടി ജെ)

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ടായതോടെ സംസ്ഥാനത്തെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങി. മീനച്ചിലാറിലെ ജലനിരപ്പ് പാലായിൽ പത്തടിയായി താഴ്ന്നു. എന്നാൽ കോട്ടയം നഗരത്തോട് ചേർന്നുള്ള പഞ്ചായത്തുകളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. തിരുവാർപ്പ് പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം അൽപം കുറഞ്ഞിട്ടുണ്ട്.

ആലപ്പുഴയിൽ ഇപ്പോഴും വീടുകളിലും റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം തുടരുകയാണ്. തോട്ടപ്പള്ളിയിലും വലിയ രീതിയിൽ വെള്ളക്കെട്ട് ഉണ്ട്.

ഓറഞ്ച് അലർട്ട്

07/08/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

മഞ്ഞ അലർട്ട്

07/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്

08/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാദ്ധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാദ്ധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിനു സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

English Summary

The India Meteorological Department (IMD) has forecast widespread rainfall across Kerala on Thursday. An orange alert has been issued for Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Kannur, and Kasaragod, while a yellow alert is in place for Thiruvananthapuram, Kollam, Thrissur, Palakkad, Malappuram, Kozhikode, and Wayanad. Isolated heavy rainfall is expected.
RELATED TOPICS: KERALA RAIN TODAY, ORANGE ALERT KERALA, KERALA WEATHER UPDATE, HEAVY RAIN WARNING

Read News ⏭️

Back to top button