NEWS

പൊലീസ് സൊസൈറ്റിയുടെ 4 നില കെട്ടിടം ചോർന്നു: ഉദ്ഘാടനം നടത്തിയത് കഴിഞ്ഞ വർഷം; ചെലവഴിച്ചത് ഇരട്ടി തുക, വിവാദം


കോട്ടയം ∙ പൊലീസ് സൊസൈറ്റിയുടെ ബഹുനില കെട്ടിട നിർമാണത്തിൽ ചട്ടലംഘനമുണ്ടെന്നും അനുമതി ലഭിച്ച തുകയുടെ ഇരട്ടി ചെലവഴിച്ചെന്നും സഹകരണ വകുപ്പ് ഓഡിറ്റിൽ രൂക്ഷ വിമർശനം. കനത്ത മഴയിൽ പുതിയ കെട്ടിടം ചോരാൻ തുടങ്ങിയതോടെ ഒരു വിഭാഗം പൊലീസുകാർ തന്നെ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്താണു കെട്ടിടം പണിതത്. സംഘത്തിന്റെ അക്കൗണ്ടിൽനിന്നു കെട്ടിടം പണിക്ക് 2.97 കോടി ഉപയോഗിക്കാനാണു സഹകരണ വകുപ്പിൽനിന്നു അനുമതി വാങ്ങിയത്. എന്നാൽ 6.77 കോടി ചെലവഴിച്ചു. കലക്ടറേറ്റിനു പിൻവശം ജില്ലാ ജയിൽ റോഡരികിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനോടു ചേർന്നാണ് ജില്ലാ പൊലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കെട്ടിടം സ്ഥിതി ചെയ്യുന്നത്.അനുമതി ഇല്ലാതെ 3.79 കോടി രൂപ ചെലവഴിക്കുകയും കെട്ടിടത്തിന്റെ രൂപരേഖയിൽ മുൻകൂർ അനുമതി ഇല്ലാതെ മാറ്റം വരുത്തിയെന്നുമാണ് ഓഡിറ്റ് റിപ്പോർട്ടിലെ വിമർശനം. ഒരു വർഷം മുൻപ് ഉദ്ഘാടനം നടത്തിയ 4 നില കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ കഴിഞ്ഞദിവസത്തെ മഴയിൽ ചോർന്നൊലിച്ചതോടെയാണു പരാതികൾ ശക്തമായത്. സെർവർ മുറിയിൽ വെള്ളം കയറി. ബാങ്കിങ് സേവനങ്ങൾ 3 ദിവസം നിലച്ചു.


Fashion ⏭️

Back to top button