NEWS

കേരളം ഇരുട്ടിലാകും? സ്ഥിതി തുടർന്നാൽ ഈ വർഷം വൈദ്യുതി നിയന്ത്രണം പതിവാക്കും; 1000 മെഗാവാട്ടിന്റെ വർദ്ധന

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കർക്കടകം പിറന്നിട്ടും കേരളത്തിൽ കാലവർഷം കനക്കാത്തത് ഊർജ പ്രതിസന്ധി രൂക്ഷമാക്കും. ഇനിയും കൂടുതൽ വൈദ്യുതി കേരളത്തിൽ എത്തിക്കാൻ കെഎസ്ഇബിക്ക് കഴിഞ്ഞില്ലെങ്കിൽ ഈ വർഷം കേരളത്തിൽ വൈദ്യുതി നിയന്ത്രണം പതിവായേക്കും. ഇപ്പോൾ സംസ്ഥാനത്ത് തുടരുന്ന ലോഡ്‌ഷെഡിംഗ് ഡിസംബർ മാസം വരെ തുടരാനാണ് സാദ്ധ്യത. കേരളത്തിന്റെ വിവിധ ജില്ലകളിൽ രാത്രി സമയങ്ങളിൽ ഇപ്പോൾ രണ്ടും മൂന്നും തവണ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

15 മുതൽ 30 മിനിറ്റ് വരെയാണ് ലോഡ്‌ഷെഡ്ഡിംഗ് തീരുമാനിച്ചിരിക്കുന്നത്. ജൂണിൽ ലഭിക്കേണ്ട മഴയിൽ വൻ കുറവാണ് രേഖപ്പെടുത്തിയത്. ഈ മാസം പകുതി കഴിഞ്ഞിട്ടും സ്ഥിതി തുടരുകയാണ്. മഴ കുറഞ്ഞതോടെ ചൂട് വർദ്ധിച്ചുവെന്നാണ് വിലയിരുത്തൽ. മഴയുടെ ലഭ്യത കുറഞ്ഞാൽ വൈദ്യുതി ഉത്പാദനത്തെയും ബാധിക്കും. ഊർജ പ്രതിസന്ധി രൂക്ഷമായാൽ നാട്ടിലെ വ്യവസായ മേഖലയെയടക്കം ബാധിക്കും.

സംസ്ഥാനത്ത് ബുധനാഴ്ച 485 മുതൽ 628 മെഗാവാട്ടുവരെ വൈദ്യുതി നിയന്ത്രിക്കേണ്ടി വന്നു. ഈ ദിവസം ഒമ്പതുകോടി വരെയാണ് ഉപഭോഗം. ജൂലായ് മാസത്തിൽ കെഎസ്ഇബി പ്രതീക്ഷച്ചതിനെക്കാൾ കൂടുതലാണിത്. പവർ എക്സചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭ്യമാകാത്തതിനെത്തുടർന്നാണ് കട്ട് വേണ്ടിവന്നത്. കഴിഞ്ഞ ജൂലായിയെ അപേക്ഷിച്ച് 1000 മെഗാവാട്ടിന്റെ വരെ വർദ്ധനയാണ് ഇപ്പോഴുള്ളത്. മറ്റ് സംസ്ഥാനങ്ങളിലും ചൂടുള്ള കാലാവസ്ഥ തുടരുന്നതിനാൽ പവർഎക്സ്‌ഞ്ചേിൽനിന്ന് പീക്ക് സമയത്ത് വൈദ്യുതി ലഭ്യമാക്കാൻ പ്രയാസമുണ്ട്.

English Summary

A severe shortage of monsoon rainfall during the month of Karkidakam (July) has triggered an energy crisis in Kerala. If KSEB (Kerala State Electricity Board) fails to source more power, regular load shedding—already occurring 2 to 3 times a night for 15–30 minutes in various districts—could continue until December.
RELATED TOPICS: KERALA POWER CRISIS, KERALA ELECTRICITY DEMAND, POWER CUT KERALA, KERALA CURRENT CRISIS, KERALA POWER CRISIS MALAYALAM

Read News ⏭️

Back to top button