NEWS

എല്ലാ ദിവസവും പുലർച്ചെ രണ്ടു മണി വരെ കടപ്പുറത്ത് പിറന്നാൾ ആഘോഷം; തീരദേശവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ


കോഴിക്കോട് ∙ ‘‘ രാത്രി പന്ത്രണ്ടു മണിക്ക് പിറന്നാൾ ആഘോഷിക്കുന്നതൊക്കെ അടിപൊളിയാണ്. പക്ഷേ അത് ഒരു പരിയചവുമില്ലാത്ത നാട്ടിലെ നാട്ടുകാരെ ഉറക്കത്തിൽ ഞെട്ടിച്ച് വിളിച്ചുണർത്തിയിട്ടുവേണോ?’’ ഈ ചോദ്യം ചോദിക്കുന്നത് കോനാട് കാമ്പുറം തീരദേശത്തു താമസിക്കുന്ന ജനങ്ങളാണ്.എല്ലാ ദിവസവും രാത്രി പന്ത്രണ്ടു മുതൽ രണ്ടു മണി വരെ കടപ്പുറത്ത് പിറന്നാൾ ആഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങളുടെയും യുവതീയുവാക്കളുടെയും തിരക്കാണ്. കോനാട് പ്രദേശത്തുള്ളവരല്ല ഇവിടെയെത്തുന്നത്. കേക്കു മുറിച്ചതിനു പിറകെ കടപ്പുറത്ത് ഒരു മിനി പൂരം വെടിക്കെട്ടാണ് സമീപകാലത്തെ രീതി.


Fashion ⏭️

Back to top button