NEWS

മഴ കനക്കും; ഇന്ന് എട്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്; വെള്ളപ്പൊക്ക ദുരിതം ഒഴിയാതെ കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖല


തിരുവനന്തപുരം ∙ ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട് ആണ്. തിങ്കളാഴ്ച വരെ ഈ കാലാവസ്ഥ തുടരാനാണ് സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻപിടിത്തം നിരോധിച്ചു.ഇടുക്കിയിൽ ഇന്നലെ കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ ചെറിയ തോതിൽ മണ്ണിടിഞ്ഞു. ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്ക ദുരിതം തുടരുകയാണ്. തിരുവാർപ്പ്, അയ്മനം, മേഖലകളിൽനിന്നു സാവധാനം വെള്ളം ഇറങ്ങുന്നുണ്ടെങ്കിലും കുമരകം മേഖലയിൽ വെള്ളം ഒഴുകി നീങ്ങാൻ താമസം നേരിടുന്നു. വൈക്കം താലൂക്കിന്റെ താഴ്ന്ന പ്രദേശങ്ങളിലും ദുരിതം തുടരുന്നു. ചങ്ങനാശേരിയിൽ എസി റോഡും പരിസര പ്രദേശങ്ങളും വെള്ളത്തിൽ തുടരുന്നു.


Fashion ⏭️

Back to top button