സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴ തുടരും, 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

കനത്ത മഴയിൽ പാലാ കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് മുന്നിലെ റോഡിൽ വെള്ളം കയറിയപ്പോൾ. ഫോട്ടോ: സെബിൻ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളയെും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മഞ്ഞ അലർട്ട് പുതുക്കിയാണ് ഓറഞ്ച് അലർട്ടാക്കിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്
അതേസമയം കേരളതീരത്ത് നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് ഇന്നു രാത്രിയും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഇന്ന് രാത്രിയും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
RELATED TOPICS: HEAVY RAIN, KERALA HEAVY RAIN ALERT, ORANGE ALERT, IMD KERALA WEATHER, KERALA MAZHA ALERT
Read News ⏭️


