NEWS
‘ക്ഷമിക്കുക മാത്രമാണോ, അതോ കേസുകൾ പിൻവലിക്കുമോ?’: മോദിയുടെ വിഡിയോയ്ക്ക് താഴെ അഭിജീത്തിന്റെ പരിഹാസം

ന്യൂഡൽഹി∙ ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ വിഡിയോയെ പരിഹസിച്ച് സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ. മോദിയുടെ വിഡിയോയ്ക്ക് താഴെയാണ് അഭിജീത്ത് പരിഹാസ കമന്റ് രേഖപ്പെടുത്തിയത്. തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയവരോട് ക്ഷമിക്കുന്നു എന്ന് കഴിഞ്ഞ ദിവസം മോദി പങ്കുവച്ച വിഡിയോയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് അഭിജീത്ത് മറു ചോദ്യവുമായി എത്തിയത്. ‘റീലിലൂടെ ക്ഷമിക്കുക മാത്രമാണോ ചെയ്യുക, അതോ അവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമോ?’ എന്നാണ് ദീപ്കെയുടെ കമന്റ്.മോദിയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് പെൺകുട്ടിക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യുവാക്കളോട് ക്ഷമിക്കുന്നു എന്നു പറഞ്ഞ് മോദി വിഡിയോ പങ്കുവച്ചത്. അതിനിടെ, അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതിന് കേസെടുത്ത പെൺകുട്ടി ഇന്ന് മാപ്പ് പറയുകയും ആ വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Fashion ⏭️


