NEWS

ടാറ്റ കെമിക്കൽസിനെ കെനിയയിൽ നിന്ന് പുറത്താക്കി കെനിയൻ പ്രസിഡന്റ്; തട്ടിപ്പെന്ന് പ്രതിപക്ഷം, 500 പേരുടെ പണി തെറിച്ചു


ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കെമിക്കൽസിന്റെ കെനിയയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ഉത്തരവിട്ട് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ. ടാറ്റാ കെമിക്കൽസിന്റെ സാന്നിധ്യംകൊണ്ട് കെനിയയ്ക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് പ്രസിഡന്റ് പറഞ്ഞു.കെനിയയിൽ ടാറ്റയുടെ പക്കലുള്ള ഖനന അവകാശങ്ങൾ പുതിയ നിക്ഷേപകർ ഏറ്റെടുക്കും. ധാതുക്കൾ സോഡാ ആഷ് ആക്കിയശേഷം ടാറ്റാ കെമിക്കൽസ് കയറ്റുമതി ചെയ്യുകയാണെന്നും അവ കെനിയൻ പ്രാദേശിക കമ്പനികൾക്ക് ലഭ്യമാക്കുന്നില്ലെന്നും റൂട്ടോ ആരോപിച്ചു. ഗ്ലാസുകളും കെമിക്കലുകളും നിർമിക്കാനാണ് സോഡാ ആഷ് പ്രധാനമായും ഉപയോഗിക്കുന്നത്.യഥാർഥത്തിൽ ടാറ്റ കെമിക്കൽസ് 2005ലാണ് കെനിയയിൽ പ്രവർത്തനം തുടങ്ങിയത്. ബ്രണ്ണർ മോണ്ട് എന്ന കമ്പനിയെ ഏറ്റെടുത്തുകൊണ്ടായിരുന്നു അത്. 1911 മുതൽ കെനിയയിൽ പ്രവർത്തിക്കുന്ന സംരംഭമാണത്. ഇതു സൂചിപ്പിച്ചാണ് ‘100 വർഷം’ എന്ന റൂട്ടോയുടെ പ്രയോഗം. ടാറ്റ കെമിക്കൽസിന്റെ കെനിയൻ വിഭാഗമായ ടാറ്റ കെമിക്കൽസ് മഗഡി ലിമിറ്റഡിനോട് പ്രവർത്തനം നിർത്താൻ കെനിയയുടെ ഖനന മന്ത്രാലയം ഒരുമാസം മുൻപ് ആവശ്യപ്പെട്ടിരുന്നു. റോയൽറ്റി അടവിൽ വീഴ്ചവരുത്തിയതും നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അത്.


Fashion ⏭️

Back to top button