NEWS
ദേശീയപാതയിൽ ഡിവൈഡർ ചാടിക്കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കായംകുളം∙ കരിയിലക്കുളങ്ങരയിൽ ദേശീയപാതയിൽ കാർ ഇടിച്ച് സ്കൂൾ വിദ്യാർഥി മരിച്ചു. പത്തിയൂർ പടിഞ്ഞാറ് കോട്ടൂർ തെക്കതിൽ ആദിത്യൻ(16) ആണ് മരിച്ചത്. രാമപുരം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദിത്യൻ. വ്യാഴാഴ്ച രാവിലെ സ്കൂളിൽ പോകുന്നതിനായി ദേശീയപാത മുറിച്ചു കടക്കുന്നതിനിടയിൽ ഡിവൈഡർ ചാടിക്കടന്ന സമയം കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കരിയിലക്കുളങ്ങരയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഉച്ചയോടെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Fashion ⏭️


