NEWS

വേമ്പനാട്ട് കായലിൽ വീണ് വീട്ടമ്മ മരിച്ചു; അപകടം വീടിനു മുന്നിലെ കടവിൽ


കൈനകരി ∙ വേമ്പനാട്ട് കായലിൽ വീണു വീട്ടമ്മ മരിച്ചു. കൈനകരി കുപ്പപ്പുറം പുത്തൻകായൽചിറ വീട്ടിൽ മേരിക്കുട്ടി ആണു (60) മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3 മണിയോടെ വീടിനു മുന്നിലെ കടവിലാണ് അപകടം. കായലിലൂടെ പാത്രങ്ങൾ ഒഴുകി നടക്കുന്നതു കണ്ട അയൽവാസിയാണ് വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ വീട്ടമ്മയെ കണ്ടെത്തിയത്. ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. പുളിങ്കുന്ന് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.


Fashion ⏭️

Back to top button