NEWS

‘ഹോർമുസിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഒരു പാലമോ പവർ പ്ലാന്റോ ബോംബിട്ടു തകർക്കും’


വാഷിങ്ടൻ∙ ഇറാനെതിരെ വീണ്ടും ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഒരു കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇറാനിലെ ഓരോ പാലമോ പവർ പ്ലാന്റോ യുഎസ് ബോംബിട്ടു തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ട്രൂത്ത് സോഷ്യലിലായിരുന്നു പ്രതികരണം.‘ഈ നിമിഷം മുതൽ, മിസൈലോ ഡ്രോണോ റോക്കറ്റോ മറ്റേതെങ്കിലും ആയുധങ്ങളോ ഉപയോഗിച്ച് ഹോർമുസ് കടലിടുക്കിലുള്ള ഏതെങ്കിലും കപ്പലിനെ ഇറാൻ ആക്രമിക്കുമ്പോൾ, ഇറാൻ തലസ്ഥാനമായ ടെഹ്റാന് തൊട്ടടുത്തുള്ളത് ഉൾപ്പെടെയുള്ള പാലമോ പവർ പ്ലാന്റുകളോ യുഎസ് ബോംബിട്ടു തകർക്കും.’–ട്രംപ് പറഞ്ഞു.


Fashion ⏭️

Back to top button