NEWS

കർക്കടകവാവ്: ശിവഗിരിമഠത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

ശിവഗിരി: ശിവഗിരിമഠത്തിൽ കർക്കിടകവാവ് ബലിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. മുൻവർഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ കൂടുതൽ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ശിവഗിരിയിൽ വൈദിക പഠനം പൂർത്തിയാക്കിയ തന്ത്രിമാരും ശാന്തിമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകും. പിതൃബലി, പിതൃനമസ്കാരം, തിലഹവനം എന്നിവയാണ് വാവുദിനത്തിലെ പ്രധാന കർമ്മങ്ങൾ. എല്ലാവരും വ്രതാനുഷ്ഠാനവിധികൾ പാലിച്ച് ശിവഗിരിയിലെത്തണമെന്ന് ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവരറിയിച്ചു.

Read News ⏭️

Back to top button