NEWS

ട്രംപിനെതിരെ ‘പാളയത്തിൽപ്പട’; കോടതി കയറ്റാൻ വീണ്ടും നീക്കം, ഭീഷണി കേൾക്കാതെ ഇറാൻ, സമാധാനപ്പാളിച്ചയിൽ എണ്ണയ്ക്ക് കുതിപ്പ്


സമാധാനത്തിലേക്കെന്ന് തോന്നിച്ച ഇറാൻ-യുഎസ് സംഘർഷം വീണ്ടും കലുഷിതമാകുന്നോ? അഞ്ചു മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിച്ച് സമാധാന കരാറിലെത്താൻ ഇറാനുള്ള അവസാന അവസരമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. എന്നാൽ യുഎസുമായി നിലവിൽ യാതൊരു ചർച്ചകളും നടക്കുന്നില്ലെന്നും ഹോർമുസ് അടക്കമുള്ള വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നുമാണ് ഇറാന്റെ മറുപടി. ഒമാനുമായി ഹോർമുസ് വിഷയത്തിൽ ചർച്ച നടക്കുകയാണെന്നും ഇറാൻ പറയുന്നു. സംഘർഷം കുറയുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസം കുത്തനെ ഇടിഞ്ഞ ക്രൂഡോയിൽ വില വീണ്ടും കയറുന്നു. ഓഹരി വിപണികളിലും നഷ്ടത്തിന്റെ കരിനിഴൽ. ട്രംപിനെതിരെ പാളയത്തിൽപ്പടഇന്നലെ ഏഴു ശതമാനത്തോളം ഇടിഞ്ഞ ക്രൂഡോയിൽ വില ഇന്ന് അൽപം കയറ്റത്തിലാണ്. ഇന്നലെ ബ്രെന്റ് ക്രൂഡോയിൽ ബാരലിന് 4.2 ശതമാനം താഴ്ന്നു 83.77 ഡോളറിലാണ് ക്ലോസ് ചെയ്തത്. ഇന്ന് വില ഉയർന്ന് 84.75 ഡോളറിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 81.12 ഡോളറിലാണ്. യുഎഇയുടെ മർബൻ 5 ശതമാനത്തോളം ഇടിഞ്ഞ് 81 ഡോളറിലുമായി.


Fashion ⏭️

Back to top button