NEWS
‘ചർച്ച തുടരാമെന്ന് ഇറാൻ, ഞങ്ങൾക്ക് സമ്മതം’ : ട്രംപ്

വാഷിങ്ടൺ∙ യുദ്ധം അവസാനിപ്പിക്കാനും ചർച്ചകൾ തുടരാനും ഇറാൻ സമീപിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആവശ്യം അംഗീകരിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്ന പ്രഖ്യാപനത്തിനുപിന്നാലെയാണ് ഈ പ്രഖ്യാപനം. അതേസമയം വെടിനിർത്തൽ കരാർ അവസാനിച്ചെന്ന കാര്യത്തിൽ യാതൊരു മാറ്റവുമില്ലെന്നും ട്രംപ് ആവർത്തിച്ചു.
Source link


