NEWS
10–ാം ദിവസവും ഇറാന്റെ തുറമുഖങ്ങളിൽ ബോംബിട്ട് യുഎസ്

ദുബായ് ∙ ഇറാനിലെ തെക്കൻ തുറമുഖനഗരങ്ങളിൽ യുഎസ് സേന പത്താംദിവസവും ബോംബാക്രമണം തുടർന്നു. യുഎസ് താവളങ്ങളുള്ള ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ ഇറാനും തിരിച്ചടി നൽകി. ഇന്നലെ അതിരാവിലെ തുടങ്ങിയ ആക്രമണം രാത്രി വൈകിയും തുടരുകയാണെന്നു കുവൈത്തും ബഹ്‌റൈനും അറിയിച്ചു.ഇന്നലെ ഒമാൻ തീരം വഴി ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച 2 എണ്ണ ടാങ്കറുകൾ മിസൈൽ ആക്രമണത്തിൽ തകർന്നു. നാവികർ ലൈഫ് ബോട്ടുകളിൽ രക്ഷപ്പെട്ടു. അതേസമയം, ഇറാൻ–യുഎസ് നയതന്ത്ര ചർച്ച പുനരാരംഭിക്കാനുള്ള മധ്യസ്ഥ നീക്കവും സജീവമായിട്ടുണ്ട്.തുടർച്ചയായ നാലാം ദിവസവും കുവൈത്തിലെ വൈദ്യുതി നിലയങ്ങളിലും കുടിവെള്ള പ്ലാന്റുകളിലും മിസൈൽ ആക്രമണങ്ങളിൽ തീപിടിച്ചു. പല നിലയങ്ങളിലും വൈദ്യുതി ഉൽപാദനം പൂർണമായും നിർത്തി.
Fashion ⏭️


