NEWS
അപൂർവ ഭൂലോഹ സ്ഥിരകാന്ത നിർമ്മാണത്തിന് 7280 കോടി

കൊല്ലം: അപൂർവ ഭൂലോഹ സ്ഥിരകാന്തങ്ങളുടെ (റെയർ എർത്ത് പെർമനന്റ് മാഗ്നറ്റ്-ആർ.ഇ.പി.എം) നിർമ്മാണം പ്രോത്സാഹിപ്പിക്കാൻ 7280 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി ഭൂപതി രാജു ശ്രീനിവാസ വർമ്മ ലോക്സഭയിൽ മറുപടി നൽകി. രാജ്യത്ത് പ്രതിവർഷം 6000 മെട്രിക് ടൺ സംയോജിത റെയർ എർത്ത് പെർമനന്റ് മാഗ്നറ്റിന്റെ നിർമ്മാണശേഷി സൃഷ്ടിക്കും. അപൂർവ ഭൂലോഹ സ്ഥിരകാന്ത നിർമ്മാണത്തിനായി കേരളത്തിൽ വ്യവസായങ്ങൾ തുടങ്ങണമെന്നും കേരള സർക്കാരിന്റെ സംരംഭങ്ങളെ കേന്ദ്രം പ്രോത്സാഹിപ്പിക്കണമെന്നുമാണ് പ്രേമചന്ദ്രൻ ആവശ്യപ്പെട്ടത്.


