NEWS
ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിനു നേർക്ക് ആക്രമണം; പിന്നിൽ ഇറാനെന്ന് യുഎസ്

മാസ്കത്ത്∙ ഒമാൻ തീരത്തിനടുത്ത് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന എണ്ണക്കപ്പലിന് ‘അജ്ഞാത വസ്തു’ പതിച്ച് തീപിടിച്ചതായി യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഒമാനിലെ ലിമയ്ക്ക് സമീപം തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന ടാങ്കറിന്റെ ഇടത് വശത്താണ് വസ്തു പതിച്ചതെന്നും ഇതേത്തുടർന്ന് തീപിടിത്തമുണ്ടായെന്നും അവർ വ്യക്തമാക്കി.അപകടത്തിൽ ആളപായം ഉണ്ടായിട്ടില്ലെന്ന് അറിയിച്ച ഏജൻസി, ഈ പ്രദേശത്തിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു. അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യുഎസ് മാധ്യമമായ ‘ആക്സിയോസ്’ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം കുറഞ്ഞത് രണ്ട് മിസൈലുകളെങ്കിലും തൊടുത്തുവിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
Source link


