NEWS
‘യുഎസ് ഇനിയും ആക്രമിച്ചാൽ പ്രതികാര നടപടി’: ഗൾഫ് രാജ്യങ്ങൾക്ക് ഭീഷണിയുമായി ഇറാൻ

ടെഹ്റാൻ∙ ഇറാനെതിരെ യുഎസ് വീണ്ടും ആക്രമണം നടത്തിയാൽ ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ. പുതിയ ആക്രമണങ്ങളുണ്ടായാൽ ഗൾഫ് മേഖലയിലെ നിർണായക ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ പ്രതികാര നടപടികൾ സ്വീകരിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാനെ ആക്രമിക്കുമെന്ന് നേരത്തെ ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു മറുപടിയായാണ് ഇറാന്റെ ഭീഷണി. അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള കരാറിലേക്ക് അടുത്ത് ഇറാനും ഒമാനും. പേർഷ്യൻ ഉൾക്കടലിൽ അകത്തേക്കുള്ള കപ്പൽപാത ഇറാന്റെ നിയന്ത്രണത്തിലും പുറത്തേക്കുള്ള പാത ഒമാന്റെ നിയന്ത്രണത്തിലുമായുള്ള കരാറാണ് അന്തിമഘട്ടത്തിലുള്ളത്. ഹോർമുസ് തുറക്കുന്ന കരാർ ഉടനുണ്ടാകുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത്. കരാറായാൽ ജൂൺ 17ന് ഒപ്പുവച്ച ഇറാൻ–യുഎസ് വെടിനിർത്തലും പുനഃസ്ഥാപിക്കപ്പെട്ടേക്കും. പശ്ചിമേഷ്യയിൽ 5 മാസമായി തുടരുന്ന സംഘർഷത്തിന് ഇതോടെ വിരാമമാകും.
Fashion ⏭️


