NEWS

സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച ഐപിഎസ് ട്രെയിനി അറസ്റ്റിൽ


ഹൈദരാബാദ് ∙ പൊലീസ് ട്രെയിനിങ് അക്കാദമിയിൽ സഹപ്രവർത്തകയായ വനിതാ ട്രെയിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ട്രെയിനി ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആന്ധ്രാപ്രദേശ് പ്രകാശം ജില്ല സ്വദേശിയായ എം. ഉദയ് കൃഷ്ണ റെഡ്ഡി (33) ആണ് അറസ്റ്റിലായത്. സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാദമിയിലെ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചതിനും പിന്തുടർന്ന് ശല്യം ചെയ്തതിനും ഭീഷണിപ്പെടുത്തിയതിനും ജൂലൈ 18നാണ് ഇയാൾക്കെതിരെ കേസെടുത്തത്. പൊലീസ് കോൺസ്റ്റബിളായി ജോലി ചെയ്തിരുന്ന ഉദയ് കൃഷ്ണ റെഡ്ഡി, 2025ലാണ് ഐപിഎസ് നേടിയത്. 2025 ഡിസംബർ മുതൽ അക്കാദമിയിൽ പരിശീലനത്തിലായിരുന്നു. ഐപിഎസ് വിജയത്തെക്കുറിച്ച് ഇയാൾ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനു പിന്നാലെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടർന്ന് ഫോൺ നമ്പറുകൾ കൈമാറുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. തന്റെ എളിയ പശ്ചാത്തലത്തെക്കുറിച്ച് സംസാരിച്ചു വിശ്വാസം നേടിയെടുത്ത ഇയാൾ പിന്നീട് യുവതിയുമായി പ്രണയത്തിലാവുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button