NEWS

വിരമിക്കൽ ആനുകൂല്യം നൽകാതെ 15 വർഷം; അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ലംഘിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ


കോഴിക്കോട് ∙ അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് ക്വറിയുടെ അടിസ്ഥാനത്തിൽ 2011ൽ വിരമിച്ച ഉദ്യോഗസ്ഥന്റെ ഗ്രാറ്റുവിറ്റിയും ലീവ് സറണ്ടറും 15 വർഷമായി തടഞ്ഞുവച്ച നടപടി അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാ ദത്തമായ അവകാശത്തിന്റെ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്. കോഴിക്കോട് എൻഐടിയിൽ നിന്നും വിരമിച്ച കക്കോടി സ്വദേശി പി.പുരുഷോത്തമന്റെ ഹർജിയിലാണ് ഉത്തരവ്.  ജീവനക്കാരന്റെ ആനുകൂല്യങ്ങൾ 15 വർഷമായി തടഞ്ഞു വച്ചിരിക്കുന്ന വിവരം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഓഡിറ്റ് അതോറിറ്റിയുടെയും ശ്രദ്ധയിൽ മുൻഗണനാടിസ്ഥാനത്തിൽ കൊണ്ടുവന്ന് നിശ്ചിത സമയക്രമം പാലിച്ച് അന്തിമ തീരുമാനമെടുക്കാൻ എൻഐടി ഡയറക്ടർക്ക് കമ്മിഷൻ നിർദേശം നൽകി. നിയമ തടസ്സങ്ങളില്ലെങ്കിൽ പരാതിക്കാരന്റെ വിരമിക്കൽ ആനുകൂല്യം നിയമാനുസരണം നൽകേണ്ട പലിശ സഹിതം കാലതാമസം കൂടാതെ അനുവദിച്ച് പരാതിക്കാരന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും കെ.ബൈജുനാഥ് നിർദേശിച്ചു.


Fashion ⏭️

Back to top button