NEWS

രാത്രി ലഭിച്ചത് അതിതീവ്ര മഴ, പമ്പ നദിയിൽ ജലനിരപ്പ് ഉയർന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ പമ്പയാർ കരകവിഞ്ഞപ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് പോകുന്നവ‌‌ർ

പത്തനംതിട്ട: കനത്തമഴ പത്തനംതിട്ടയിലും കോട്ടയത്തുമടക്കം സംസ്ഥാനത്ത്‌ വിവിധയിടങ്ങളിൽ രാത്രിയിലും പുലർച്ചെയുമായി ലഭിച്ചതോടെ നദികളിൽ ജലനിരപ്പുയർന്നു. പമ്പ നദിയിൽ വലിയ തോതിൽ ജലനിരപ്പ് ഉയ‌രുകയാണ്. മിന്നൽ പ്രളയ സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ പത്തനംതിട്ടയിൽ പമ്പ നദിയിലെ മൂഴിയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡാം തുറക്കുന്നത് തീരുമാനം താമസിയാതെയുണ്ടാകും.

വീടുകളിലെ ടെറസ് സുരക്ഷിതമെന്ന് കരുതി ജനം നിൽക്കരുതെന്നും അധികൃതരുമായി ജനങ്ങൾ സഹകരിക്കണമെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും മന്ത്രി പി സി വിഷ്‌ണുനാഥ് ആവശ്യപ്പെട്ടു. റാന്നിയും ആറന്മുളയുമടക്കം വീണ്ടും പ്രളയഭീതിയിലാണ്.

English Summary

Heavy rainfall overnight and in the early morning across several parts of Kerala, including Pathanamthitta and Kottayam, has caused river water levels to rise. The water level in the Pamba River is increasing significantly. In Pathanamthitta, where a flash flood warning has been issued, a Red Alert has been declared for the Moozhiyar Dam due to the rising water level.

Read News ⏭️

Back to top button