NEWS

ആടുകളെ പുലി പിടിച്ചു; പകരം 2 ആടുകളെ സമ്മാനിച്ച് ജ്യോതികുമാർ ചാമക്കാല എംഎൽഎ


പത്തനാപുരം ∙ പുലി പിടിച്ച ആടുകൾക്ക് പകരം രണ്ട് ആടുകളെ സമ്മാനിച്ച് ജ്യോതികുമാർ ചാമക്കാല എംഎൽഎ. പിറവന്തൂർ അലിമുക്ക് പൈമാനന്തൂർ വാലുതുണ്ടിൽ വീട്ടിൽ ശാന്തയ്ക്കാണ് ആടുകളെ നൽകിയത്. മറ്റു വരുമാനമാർഗമില്ലാത്ത ശാന്ത, വർഷങ്ങളായി ആടുകളെ വളർത്തിയാണ് കഴിഞ്ഞു വന്നത്. ഇവരുടെ രണ്ട് ആടുകളെ ദിവസങ്ങൾക്ക് മുൻപ് പുലി പിടിച്ചുകൊണ്ടുപോയിരുന്നു. 80 വയസ്സുള്ള ശാന്ത, സമീപത്തെ വീടുകളിൽ മുറ്റമടിച്ചും ചെറിയ ജോലികൾ ചെയ്തുമാണ് അധിക വരുമാനം കണ്ടെത്തുന്നത്. ഇന്നലെ രാവിലെയാണ് ജ്യോതികുമാർ ചാമക്കാല ഇവരുടെ വീട് സന്ദർശിച്ച് ആടുകളെ കൈമാറിയത്. പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ഗോപിനാഥ്, സുധീർ മലയിൽ, ബിജു വാഴയിൽ, കെ.തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.


Fashion ⏭️

Back to top button