NEWS
എംഡിക്ക് വെടിയേറ്റു; മഹാരാഷ്ട്ര കമ്പനിയുടെ ഓഹരി കൂപ്പുകുത്തി, ഡയറക്ടർ പൊലീസ് കസ്റ്റഡിയിൽ

മഹാരാഷ്ട്ര ആസ്ഥാനമായ ജിഎസ്എം ഫോയിൽസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ മോഹൻസിങ് പർമാറിന് (46) വെടിവയ്പ്പിൽ പരിക്ക്. കമ്പനിയുടെ പരിസരത്തുവച്ച്, ബൈക്കിൽവന്ന 2 പേർ വെടിയുതിർക്കുകയായിരുന്നു എന്നാണ് വിവരം. തോളിൽ വെടിയേറ്റുവീണ പർമാറിനെ ഉടൻ ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.സംഭവത്തിൽ കമ്പനിയുടെ മുഴുവൻ സമയ ഡയറക്ടറായ സാഗർ ഭാനുശാലിയെ പൊലീസ് കസ്റ്റഡയിലെടുത്തു. മുംബൈ വസായി-വിരാറിൽ നായക്പാഡ എന്ന സ്ഥലത്തുവച്ചാണ് മോഹൻസിങ്ങിന് വെടിയേറ്റത്. ഇതുപ്രകാരം 32 കോടി രൂപ ലഭിച്ചെങ്കിലും ഓഹരി കൈമാറ്റം നടന്നതായി സൂചനയില്ല. മോഹൻസിങ്ങിനെ വകവരുത്തിയാൽ തന്നെ ബാധ്യതകളെല്ലാം ഒഴിവാകുമെന്നും കമ്പനിയുടെ നിയന്ത്രണം ലഭിക്കുമെന്നും കരുതിയായിരുന്നു സാഗർ ഭാനുശാലി അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Fashion ⏭️


