NEWS

സ്വർണവിലയിൽ വൻ വീഴ്ച; വിലക്കുതിപ്പിന് തടയിട്ട് അമേരിക്കയിൽ നിന്നൊരു ‘പുത്തൻ’ വില്ലൻ, ഇനിയും ഇടിയും?


സ്വർണവില കുതിപ്പിന് വിരാമമിട്ട് വീണ്ടും ഇടിയുന്നു. ഇന്ന് കേരളത്തിൽ രാവിലെ ഗ്രാമിന് 85 രൂപ ഉയർന്ന് വില 14,205 രൂപയായി. പവൻവില 680 രൂപ വർധിച്ച് 1,13,640 രൂപ. ചിങ്ങവും ഓണവും കല്യാണസീസണും വന്നെത്തിയിരിക്കേ, സ്വർണവില താഴേക്കുനീങ്ങുന്നത് ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാകും.യുഎസിൽ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) ദശാബ്ദങ്ങൾ‌ക്കിടയിലെ ഏറ്റവും ഉയരത്തിലെത്തിയതാണ് സ്വർണവിലയുടെ കുതിപ്പിന് വില്ലനായത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നേട്ടം കിട്ടണമെങ്കിൽ വില ഉയർന്നേതീരൂ. എന്നാൽ, കടപ്പത്രത്തിൽ നിക്ഷേപിച്ചാൽ‌ പലിശ (യീൽഡ്) കിട്ടും; ലാഭവിഹിതവും കിട്ടാം.ബോണ്ട് യീൽഡ് മുന്നേറ്റം തുടർന്നാൽ വരുംദിവസങ്ങളിലും സ്വർണവില താഴും. മറിച്ച്, ബോണ്ടാഘാതം മാറിയാൽ സ്വർണവില തിരിച്ചുംകയറും. കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ ഉയർന്ന് 11,670 രൂപയായി. ബോണ്ട് പ്രതിസന്ധി വെള്ളിയെയും ബാധിക്കുന്നുണ്ട്. രാജ്യാന്തര വില ഔൺസിന് 1.86% ഇടിവുമായി 62.8 ഡോളറിലെത്തി. കേരളത്തിൽ വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 245 രൂപ.


Fashion ⏭️

Back to top button