NEWS
എന്റമ്മോ, എരിഞ്ഞിട്ട് വയ്യേ..! ലോകത്തെ ഏറ്റവും എരിവ് കൂടിയ മുളകുകളിലൊന്നായ ‘ഗോസ്റ്റ് പെപ്പർ’ വെങ്ങാനൂരിൽ

കോവളം ∙ വെങ്ങാനൂരിൽ ‘പ്രേത’ മുളക് വിളഞ്ഞു. ലോകത്തെ ഏറ്റവും എരിവ് കൂടിയ മുളകുകളിലൊന്നായ പ്രേത മുളക് (ഗോസ്റ്റ് പെപ്പർ) കേരള സർവകലാശാല ബോട്ടണി വിഭാഗം റിട്ട.പ്രഫസർ വെങ്ങാനൂർ അമൃത ഗംഗയിൽ ഡോ.എ.ഗംഗാപ്രസാദിന്റെ വീട്ടുമുറ്റത്താണ് വിളഞ്ഞത്. അസം, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവ സാധാരണയായി കാണപ്പെടുന്നത്. ‘ക്യാപ്സിക്കം ചൈനീസ്’ എന്ന ശാസ്ത്രീയ നാമത്തിലുള്ള ഇവയ്ക്ക് സാധാരണ മുളകിനെക്കാൾ നൂറുമടങ്ങ് എരിവ് കൂടുതലാണ്. കഴിഞ്ഞ വർഷം മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന സെമിനാറിൽ പങ്കെടുത്തു മടങ്ങുമ്പോൾ വാങ്ങിയ മുളകു വിത്തുകളാണ് ഗംഗ പ്രസാദ് പാകിയത്. ചെടികളിൽ ഒന്നു മാത്രം അതിജീവിച്ചു. കയറ്റുമതി കമ്പോളത്തിൽ ഡിമാൻഡ് ഏറെയുള്ള ഇവ മലയോര മേഖലകളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്താൽ വിജയിക്കുമെന്ന് ഡോ.ഗംഗാ പ്രസാദ് പറയുന്നു.
Fashion ⏭️


