NEWS

‘ബിജെപിയിൽ ചേർന്നില്ലെങ്കിൽ മാതാപിതാക്കളെ കൈകാര്യം ചെയ്യും’; അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌


മുംബൈ ∙ കോക്രോച്ച് ജനത പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവ് ഭഗവാൻറാവു ദീപ്കെ. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് മകനു ഭീഷണി സന്ദേശം ലഭിച്ചതായി അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഭഗവാൻ റാവുവിന്റെ വെളിപ്പെടുത്തൽ. മേയ് പകുതിയോടെ യൂട്യൂബിൽ വന്ന ഒരു റീലിലൂടെയാണ് ഭീഷണി ശ്രദ്ധയിൽപ്പെട്ടതെന്ന് ഭഗവൻ റാവു പറഞ്ഞു. ‘‘മേയ് 15,16 അല്ലെങ്കിൽ 17 തീയതികളിലാണ് ഞങ്ങൾ യൂട്യൂബിൽ ആ റീൽ കാണുന്നത്. അവൻ ബിജെപി അംഗമായില്ലെങ്കിൽ, അവന്റെ മാതാപിതാക്കൾ എവിടെയാണ് താമസിക്കുന്നതെന്ന് അറിയാമെന്നും അവരെ കൈകാര്യം ചെയ്യുമെന്നുമായിരുന്നു ആ വിഡിയോയിലെ ഉള്ളടക്കം’’ – ഭഗവാൻറാവു പറഞ്ഞു. പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ന്യൂഡൽഹിയിൽ ആഴ്ചകൾ നീണ്ട പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ശേഷം അഭിജീത് സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് പിതാവിന്റെ വെളിപ്പെടുത്തൽ.


Fashion ⏭️

Back to top button