NEWS
ബൈക്കിൽ പോയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു, യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 5 പേർ പിടിയിൽ

ഭോപ്പൽ ∙ ക്ഷേത്രദർശനം കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച സംഘത്തിലെ അഞ്ച് പേർ പിടിയിൽ. മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഗദറിൽ വ്യാഴാഴ്ചയാണ് അക്രമികൾ ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. സ്ഥലത്തെ ഒരു പെട്രോൾ പമ്പിനു സമീപത്തുനിന്ന ഒരു സംഘം പുരുഷൻമാർ രാത്രി 8 മണിയോടെ ബൈക്കിൽ വന്ന ദമ്പതികളെ തടഞ്ഞു നിർത്തുകയും സമീപത്തെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോവുകയായിരുന്നു. തുടർന്ന് ദമ്പതികളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകൾ, പഴ്സ്, ആഭരണങ്ങൾ എന്നിവ തട്ടിയെടുത്തു. ശേഷം അക്രമികൾ കൂടുതൽ പേരെ വിളിച്ചുവരുത്തുകയും 26 കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.നിലവിളി കേട്ട വഴിയാത്രക്കാരൻ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പട്രോളിങ് സംഘം സ്ഥലത്തെത്തി ദമ്പതികളെ രക്ഷപ്പെടുത്തി. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. പിടിയിലായ പ്രതികളെല്ലാവരും 30 വയസ്സിനു താഴെയുള്ളവരാണ്. ദമ്പതികളിൽനിന്നും തട്ടിയെടുത്ത ഫോൺ, പഴ്സ് അടക്കമുള്ള വസ്തുക്കൾ പൊലീസ് പ്രതികളിൽനിന്നും കണ്ടെടുത്തു.
Fashion ⏭️


