NEWS
ട്രഷറിയിലെത്തുന്ന മുതിർന്ന പൗരന്മാർക്ക് പരിഗണന നൽകണം

തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്ക് കാലതാമസം കൂടാതെ ട്രഷറി ഇടപാടുകൾ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. മുതിർന്ന പൗരന്മാരോട് മാന്യമായി പെരുമാറാൻ ട്രഷറി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് തിരുവനന്തപുരം ജില്ലാ ട്രഷറി ഓഫീസറോട് കമ്മിഷൻ പറഞ്ഞു. 2024 ഓഗസ്റ്റ് 29ന് നെയ്യാറ്റിൻകര പെൻഷൻ പേയ്മെന്റ് സബ്ട്രഷറിയിലെത്തിയ രോഗിയായ അമ്മയെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചെന്ന മകളുടെ പരാതിയിലാണ് നടപടി. പള്ളിച്ചൽ ഗുരുദേവ് നഗർ സ്വദേശിനി എസ്.കെ. സീമയാണ് പരാതി നൽകിയത്.


