NEWS

സംസാരം അറബികിൽ, യൂണിഫോമിൽ കേണൽ റാങ്ക്; സ്ത്രീകളെ സഹായിക്കാനെത്തിയിരുന്നത് ‘വ്യാജൻ’


കുവൈത്ത് സിറ്റി∙ സർക്കാർ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സ്ത്രീകളെ ‘സഹായിച്ചിരുന്ന’ വ്യാജ പൊലീസുകാരൻ അറസ്റ്റിൽ. കുവൈത്തിലാണ് 45 വയസ്സുള്ള പാക്കിസ്ഥാനിയെ സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത്. പ്രാദേശിക കുവൈത്തി ഭാഷാശൈലിയിലുള്ള പ്രാവീണ്യം ഉപയോഗിച്ച് സ്ത്രീകളുടെ വിശ്വാസം നേടിയെടുത്തതാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ഇയാളുടെ തട്ടിപ്പിന് ഇരകളായവർ അറബ്, ഏഷ്യൻ വംശജരായ സ്ത്രീകളാണ്.കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതിനായി പ്രതി പലപ്പോഴും പൊലീസ് യൂണിഫോം ധരിച്ചിരുന്നു. കേണൽ റാങ്കിലുള്ള ബാഡ്ജും പൊലീസ് യൂണിഫോമും ഇയാളുടെ കൈവശമുണ്ടെന്ന് താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കണ്ടെത്തി.


Fashion ⏭️

Back to top button